Showing posts with label reasons for back pain. Show all posts
Showing posts with label reasons for back pain. Show all posts

Friday, 3 October 2014

നടുവേദന - കാരണം ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ

ആയുർവേദം യഥാർത്ഥത്തിൽ രോഗം വരാതെ ശരീരത്തെ ഒരുക്കിയെടുക്കാനുള്ള ജീവിത രീതിയാണ്. ഭക്ഷണവും വ്യായാമവും കഴിഞ്ഞേ ആയുർവേദത്തിൽ മരുന്നിനു സ്ഥാനമുള്ളൂ. 90 ശതമാനം രോഗങ്ങളും ഭക്ഷണക്രമീകരണം കൊണ്ട് തടയാം.

തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ ഭക്ഷണ വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങൾ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാർവത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളിൽ പ്രധാനമാണ് നടുവേദന. പ്രായ ഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.

കാരണങ്ങൾ



നടുവേദന ഉണ്ടാവാൻ കാരണങ്ങൾ പലതാണ് - അസ്ഥി സംബന്ധമായ കാരണങ്ങൾ, ഗർഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കിഡ്നിയിലെ കല്ല്‌, പെപ്റ്റിക്  അൾസർ, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യുമർ എന്നിവ മൂലമെല്ലാം നടുവേദന ഉണ്ടാവും.

മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. രോഗം മറ്റുപലതും. എന്താണ് പ്രശ്ന കാരണമെന്നു തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാൻ. രോഗനിർണയത്തിനു എല്ലാ സാങ്കേതിക സൗകര്യങ്ങളും ആയുർവേദത്തിൽ ഇന്ന്  ഉപയോഗിക്കുന്നുണ്ട്.  ഇങ്ങനെ നടുവേദനയുടെ യഥാർത്ഥ കാരണം കണ്ടെത്തി അതിനുള്ള മരുന്നുകളും ചികിത്സയും പ്രയോഗിച്ചാൽ ആ രോഗത്തോടൊപ്പം നടുവേദനയും ഭേദമായിക്കൊള്ളും.

മറ്റു ചികിത്സാ രീതികൾ വേദന മാറ്റാൻ ശ്രമിക്കുമ്പോൾ രോഗം സമ്പൂർണമായി ഭേദമാക്കാനാണ്  ആയുർവേദം മുൻഗണന നൽകുന്നത്.


നടുവേദനക്കാർ ചെയ്യരുതാത്തത്‌
  • ഒരിക്കലും മുന്നോട്ടു കുനിയരുത് .
  • രണ്ട് കിലോഗ്രാമിൽ കൂടുതൽ ഭാരം എടുക്കരുത്  (ഒരു കൈകൊണ്ട് ആയാസ രഹിതമായി എടുക്കാവുന്ന ഭാരമേ എടുക്കാവൂ).
  • കൂടുതൽ നേരം നിൽക്കുകയും സ്റ്റെപ് കയറി ഇറങ്ങുകയും ചെയ്യരുത്. 
  • ഇരുചക്ര വാഹന ഉപയോഗം കുറയ്ക്കുക. ഒരിക്കലും കിക്കർ ചവിട്ടി വാഹനങ്ങൾ സ്റ്റാർട്ടാക്കരുത് . പകരം സെൽഫ്  സ്റ്റാർട്ടുള്ളവ ഉപയോഗിക്കുക.

നടുവേദന 
  • നിത്യേന വ്യായാമം ചെയ്യുക.
  • ആഴ്ചയിൽ രണ്ടു ദിവസം എണ്ണ തേച്ചു കുളിക്കുക. ചൂടുവെള്ളത്തിൽ കുളിച്ചാലേ പ്രയോജനം ലഭിക്കൂ.
  • ധാരാളം വെള്ളം കുടിക്കുക.
  • ശരിയായ രീതിയിൽ ഇരിക്കുകയും കിടക്കുകയും ചെയ്യുക.

സ്വന്തം ശരീരമാണ് ഏറ്റവും വലിയ ധനമെന്നു തിരിച്ചറിയുക. അതിനോട്  നീതി പുലർത്തുക, ചിട്ടയാർന്ന ജീവിതത്തിലൂടെ രോഗങ്ങളെ അകറ്റി നിർത്താം. മനസ്സുവെച്ചാൽ നടുവേദനയും അതിനു പുറകിലെ യഥാർത്ഥ കാരണങ്ങളും ഇല്ലായ്മ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്  ഞങ്ങളുടെ വെബ്സൈറ്റ്‌  സന്ദർശിക്കൂ
www.agasthya-ayurvedic.com