Tuesday, 26 August 2014

വാതരോഗങ്ങൾ ഭേദമാക്കാം

വാതം പ്രധാന ദോഷമായിവരുന്ന രോഗങ്ങൾ ധാരാളമുണ്ട്. ഇവ വ്യത്യസ്ത സ്വഭാവങ്ങൾ കാട്ടുകയും ചെയ്യും. ആയുർവേദ ഔഷധങ്ങളും പഞ്ചകർമ ചികിത്സയും വാതരോഗ ശമനത്തിന്  വളരെയേറെ ഫലപ്രദമാണ്. 




പലതരം വാതരോഗങ്ങൾക്കും  ആശുപത്രികളിൽ അഡ്മിറ്റാക്കി  പഞ്ചകർമ ചികിത്സകൾ ചെയ്യുന്നതുകൊണ്ട് മുൻപ് ലഭിച്ചിട്ടില്ലാത്ത പ്രയോജനങ്ങൾ ലഭിക്കാറുണ്ട് . വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ എല്ലാ പഞ്ചകർമങ്ങൾക്കും വാതരോഗങ്ങളിൽ പ്രാധാന്യമുണ്ടെങ്കിലും വസ്തിയും നസ്യവും വിശേഷഗുണങ്ങളുള്ളതാണ് . വസ്തി എന്നാൽ ഔഷധങ്ങൾ ചേർത്ത് ചെയ്യുന്ന എനിമയാണ്. മസ്തിഷ്ക രോഗങ്ങളിലും ശരീരത്തിന്റെ നാഡീവ്യൂഹവുമയി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു രോഗങ്ങളിലും വസ്തിക്ക് വളരെ പ്രാധാന്യമുണ്ട്. വാതത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന വിവിധങ്ങളായ ഔഷധങ്ങളെ ഫലപ്രദമായി ശരീരത്തിലെത്തിക്കാൻ വസ്തി ചികിത്സയ് ക്കാവും എന്നത് ഒരു സവിശേഷതയാണ്. വാതരോഗ ചികിത്സയിൽ നസ്യവും പ്രധാനം തന്നെ. നസ്യമെന്നാൽ  ചിട്ടപ്രകാരം മൂക്കിൽ മരുന്നൊഴിക്കലാണ്. നാസാ ദ്വാരം ശിരസ്സിലേക്കുള്ള പ്രവേശന ദ്വാരമായി കണക്കാക്കാം. നസ്യമായി ചെയ്യുന്ന ഔഷധങ്ങൾ മസ്തിഷ്കത്തെ നേരിട്ട് ഉത്തേജിപ്പിക്കുന്നു. ഇതുകൂടാതെ  കിഴികളുടെ യുക്തിയോടെയുള്ള ഉപയോഗം ചികിത്സയുടെ ഗുണത്തെ ഇരട്ടിപ്പിക്കുന്നു.


വാതരോഗങ്ങളെ പ്രതിരോധിക്കാൻ 


  • നിത്യേന എണ്ണതേച്ചുകുളി ശീലമാക്കുക. വിശേഷിച്ചും തലയിലും ചെവിയിലും കാൽപാദങ്ങളിലും എണ്ണ തേക്കുക.
  • പരമാവധി രാത്രി കൃത്യ സമയത്ത് ഉറങ്ങി ശീലിക്കുക. രാത്രി ഉറക്കമിളക്കുന്നവരിൽ വാതം കൂടും.
  • അധികമായ ചിന്ത, ഉത്കണ് ഠ എന്നിവ ഒഴിവാക്കുക.
  • മത്സരബുദ്ധി ഉപേക്ഷിക്കുക, ജീവിതം ചിട്ടയുള്ളതാക്കുക, വിശ്രമാവസരങ്ങൾ കണ്ടെത്തുക. 
  • ആഹാരം ചൂടോടെ ഭക്ഷിക്കുക, തണുത്തവ ഉപേക്ഷിക്കുക.
  • നാരുകൾ ചേർന്ന ആഹാരപദാർത് ഥങ്ങൾ ശീലമാക്കുക. ധാരാളം ചൂടുവെള്ളം കുടിക്കുക.
  • സിഗരറ്റ്, ലഹരിവസ്തുക്കൾ ഉപേക്ഷിക്കുക. ചായ, കാപ്പി എന്നിവ കുറയ്ക്കുക. സോഫ്റ്റ്‌ ഡ്രിങ്കുകൾ വർജ്ജിക്കുക.
  • ഫാൻ/എസി എന്നിവ പരമാവധി കുറയ്ക്കുക. 
വാതരോഗങ്ങളെക്കുറിച്ചോ ചികിത്സകളെക്കുറിച്ചോ കൂടുതൽ അറിയുവാൻ വെബ്സൈറ്റ്  സന്ദർശിക്കൂ, www.agasthya-ayurvedic.com